മാന്നാര്‍: ഉള്‍നാടന്‍ ജലാശയങ്ങളില്‍ ഫിഷറീസ് വകുപ്പ് നടത്തിയ പട്രോളിങ്ങില്‍ അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ പിടികൂടി. ആലപ്പുഴ,കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ പാടശേഖരങ്ങളിലും നദികളിലുമാണ് പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിന്‍സിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച റെയ്ഡ് നടത്തിയത്.

പെരുംകൂടുകള്‍, തടവലകള്‍, മത്സ്യ കെണികള്‍ കൂടുവലകള്‍, ചെറുകണ്ണി വലകള്‍ തുടങ്ങിയവ പിടികൂടി. അനധികൃത മത്സ്യബന്ധനം നടത്തിയവരെപ്പറ്റിയുള്ള വിവിരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ഉള്‍നാടന്‍ ഫഷറീസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഫിഷറീസ് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.