Asianet News MalayalamAsianet News Malayalam

കാടും ഊരും അറിഞ്ഞും ശുചീകരണം നടത്തിയും അഗസ്ത്യശൈല താഴ്‌വരയില്‍ മഴനടത്തം

അഗസ്ത്യശൈല താഴ്‌വരയായ പേപ്പാറ മുതൽ പൊടിയക്കാല വരെ മഴനടത്തം സംഘടിപ്പിച്ചു. 

Rain walk conducted agasthyashaila valley
Author
Kerala, First Published Jul 14, 2019, 12:29 PM IST

തിരുവനന്തപുരം: അഗസ്ത്യശൈല താഴ്‌വരയായ പേപ്പാറ മുതൽ പൊടിയക്കാല വരെ മഴനടത്തം സംഘടിപ്പിച്ചു. ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് ആറാമത് മഴനടത്തം സംഘടിപ്പിച്ചത്. നെടുമങ്ങാട് മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം കുട്ടികളും അധ്യാപകരും, ഗ്രന്ഥശാല, പരിസ്‌ഥിതി പ്രവർത്തകരും പങ്കെടുത്തു. 

പൊടിയക്കാല ആദിവാസി മൂപ്പൻ ശ്രീ ശ്രീകുമാർ വഴികാട്ടിയായി. പ്രശസ്‌ത പരിസ്‌ഥിതി പ്രവർത്തകൻ ഡോ. ബി ബാലചന്ദ്രൻ, പേപ്പാറ ഡാം പരിസരത്ത് മഴനടത്തം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് വികെ ഷൈജു അധ്യക്ഷനായ ചടങ്ങിൽ ട്രൈബൽ ഓഫീസർ ഷിനു എസ് നോവലിസ്റ്റും പരിസ്‌ഥിതി പ്രവർത്തകനുമായ വി ഷിനിലാൽ, ഗ്രന്ഥശാല സെക്രട്ടറി ശ്രീ ബിജു എസ് തുടങ്ങിയവർ സംസാരിച്ചു. 

തുടർന്ന് കാട്ടുപാതയിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്‌ത് യാത്ര പൊടിയക്കാല ആദിവാസി ഊരിൽ എത്തി.  പൊടിയക്കാല ആദിവാസി ഊരിലുള്ള സാമൂഹിക പഠനമുറിയിൽ ആദിവാസി ഊരിലുള്ളവരും മഴനടത്തം കൂട്ടായ്മയിലെ അംഗങ്ങളുമായി സംവദിച്ചു. ഊരുമൂപ്പൻ ശ്രീകുമാർ, പരത്തി എന്നിവർ ഊരിലെ ജനങ്ങളുടെ ജീവിതരീതി, ആചാരനുഷ്ടാനങ്ങൾ, ചികിത്സാരീതി തുടങ്ങിയവയെ കുറിച്ച് വിശദീകരിച്ചു.

ഊരിലെ സാമൂഹിക പഠനമുറിയിലെ വിദ്യാർത്ഥികൾക്കായി മഴനടത്തം കൂട്ടായ്‌മ പഠനോപകകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് ആദിവാസി ഊരിലെ ഭവനങ്ങൾ സന്ദർശിച്ചു. സാമൂഹിക പഠനമുറിയിൽ ഒത്തുകൂടി മഴനടത്തം സമാപിച്ചു. സമപനയോഗത്തിൽ ബി രജിത് നന്ദി രേഖപ്പെടുത്തി.

Follow Us:
Download App:
  • android
  • ios