ജനലിന് പാളികളില്ലാത്ത വീട്ടിലെ മുറിക്കുള്ളില്ലാണ് ഇപ്പോൾ ഈ യുവാവ് ദിവസങ്ങൾ തള്ളിനീക്കുന്നത്. ജീവിതം കട്ടിലിലേക്ക് ഒതുങ്ങിയിട്ട് 13 വര്‍ഷമാകുന്നു.
കാസർകോട്: 22ാമത്തെ വയസ്സിൽ സംഭവിച്ച അപകടത്തില്‍ നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ കാസര്‍കോട് ഇരിയയിലെ രാമകൃഷ്ണന് ഒരു ഇലക്ട്രിക് വീല്‍ചെയര്‍ വേണം. ഇലക്ട്രിക് വീല്‍ചെയര്‍ കിട്ടിയാല്‍ ഇടയ്ക്ക് പുറത്ത് പോകാനെങ്കിലും സാധിക്കുമല്ലോ എന്നാണ് 13 വര്‍ഷമായി മുറിക്കുള്ളില്‍ കഴിയുന്ന ഈ യുവാവ് ആശ്വസിക്കുന്നത്.
പെയിന്‍റിംഗ് തൊഴിലാളിയായിരുന്നു കാസര്‍കോട് ഇരിയയിലെ രാമകൃഷ്ണന്‍. ജോലിക്കിടെ കെട്ടിടത്തിലെ ഒന്നാം നിലയില്‍ നിന്ന് വീണു. നട്ടെല്ല് പൊട്ടി അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായി. ജനലിന് പാളികളില്ലാത്ത വീട്ടിലെ മുറിക്കുള്ളില്ലാണ് ഇപ്പോൾ ഈ യുവാവ് ദിവസങ്ങൾ തള്ളിനീക്കുന്നത്. ജീവിതം കട്ടിലിലേക്ക് ഒതുങ്ങിയിട്ട് 13 വര്‍ഷമാകുന്നു.
ഒരു ഇലക്ട്രിക് വീൽചെയർ കിട്ടിയാൽ പുറത്തിറങ്ങി ആളുകളെയൊക്കെ കാണാമല്ലോ എന്ന് രാമകൃഷ്ണൻ പറയുന്നു. ആളുകളുമായി ബന്ധമില്ലാതായിട്ട് കാലങ്ങളായി എന്നും രാമകൃഷ്ണന്റെ വാക്കുകൾ. 22-ാമത്തെ വയസില്‍ അപകടം പറ്റിയതാണ് രാമകൃഷ്ണന്. ഇടയ്ക്കെങ്കിലും പുറത്ത് പോകാന്‍ ആഗ്രഹം തോന്നും. പക്ഷേ ഇലക്ട്രിക് വീല്‍ചെയറില്ലാത്തിനാല്‍ മുറിക്കുള്ളില്‍ തന്നെ ഇരിക്കും. അത്തരമൊന്ന് വാങ്ങാനുള്ള ശേഷിയുമില്ല. 1600 രൂപ പെന്‍ഷനിലാണ് ജീവിതം തന്നെ മുന്നോട്ട് പോകുന്നത്. സുമനസുകളുടെ സഹായമുണ്ടായാല്‍ തന്‍റെ മുറിക്കുള്ളിലെ ജീവിതത്തിന് അറുതി വരുത്താന്‍ കഴിയുമെന്നാണ് ഈ യുവാവിന്‍റെ പ്രതീക്ഷ.
ACCOUNT DEATAILES
Rama Krishnan. A.
ACC NO: 1781 1230 1034303
Kasaragod District Cooperative Bank
Ambalathara Br
Kasaragod Dt
IFSC: KSBK0001781
