ആലപ്പുഴ: ആലപ്പുഴ പഴവീട് മഠത്തിപറമ്പിൽ വീട്ടിൽ രാമകൃഷ്ണ കുറുപ്പിന്‍റെ കണ്ണുകള്‍ രണ്ടുപേര്‍ക്ക് വെളിച്ചമാകും. 91 വയസ്സുകാരനായ രാമകൃഷ്ണന്‍റെ കണ്ണുകള്‍ ഇരുട്ടിലായ രണ്ടുപേർക്കാണ് നല്‍കുന്നത്. 

വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാമകൃഷ്ണ കുറുപ്പ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നതായി രാമകൃഷ്ണന്‍ സമ്മത പത്രം എഴുതി വച്ചിരുന്നു. 

ബന്ധുക്കൾ വിവരം ഈ വിവരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേത്രബാങ്കിൽ അറിയിച്ചു. തുടർന്ന് ഡോ. ശ്രീനുവിന്‍റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ കണ്ണുകൾ എടുത്ത് സൂക്ഷിച്ചു. കണ്ണുകൾ കാഴ്ച നഷ്ടപെട്ട രണ്ടു പേർക്ക് നൽകും.