ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് സർക്കാരിനെതിരെയുള്ള ജനവിധി ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം ചൂടു പിടിച്ചതോടെ യുഡിഎഫിനായി വോട്ട് അഭ്യർത്ഥിച്ച് ല ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ പര്യടനം നടത്താനെത്തിയതായിരുന്നു ചെന്നിത്തല.

വിവാദങ്ങൾക്കും ആരോപണങ്ങൾക്കും നടുവിൽനിന്ന് ഭരണ, പ്രതിപക്ഷ മുന്നണികൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കടുത്ത മത്സരത്തിന് കളമൊരുങ്ങിയ ഇടുക്കിയിൽ പ്രചാരണ പ്രവർത്തനം സജീവമാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന് ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി വോട്ട് അഭ്യർത്ഥിച്ചു.  

മറയൂർ, മൂന്നാർ, മാട്ടുപെട്ടി, രാജാക്കാട്, അടക്കമുള്ള ജില്ലയുടെ വിവിധ മേഖലകളിൽ ആണ് രമേശ് ചെന്നിത്തല യുഡിഎഫ് നേതാക്കൾക്കൊപ്പം പര്യടനം നടത്തിയത്.