കഴിഞ്ഞ ദിവസം കള്ളൻ തട്ടിയെടുത്ത ഷോജിയുടെ നാലര പവൻ മാല ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കും. മോഷ്ടാവിനെ റാന്നി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യ്തു
റാന്നി: മാല മോഷ്ടാവിനെ പിൻതുടർന്ന് പിടികൂടിയ റാന്നി പെരുനാട് സ്വദേശിനി ഷോജി ഇപ്പോൾ നാട്ടിലെ താരമാണ്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഷോജി സ്കൂട്ടറിൽ പിൻതുടർന്ന് മാലമോഷ്ടാവിനെ ഇടിച്ച് വീഴ്ത്തിയത്. സംഭവം വാർത്ത ആയതോടെ അഭിന്ദന പ്രവാഹമാണ്. വിദേശത്തുനിന്നവരെ ഫോൺ വിളികളെത്തുന്നു. ഒന്നരവർഷം മുൻപും ഇതുപോലെ ഷോജി കള്ളനെ പിടിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ മോഷ്ടിച്ച് ഓടിപ്പോയ പശ്ചിമ ബംഗാൾ സ്വദേശിയായിരുന്നു കള്ളൻ.
കഴിഞ്ഞ ദിവസം കള്ളൻ തട്ടിയെടുത്ത ഷോജിയുടെ നാലര പവൻ മാല ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കും. മോഷ്ടാവിനെ റാന്നി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യ്തു.
