വീട്ടില്‍ ഒറ്റയ്ക്കുള്ള സമയങ്ങളില്‍ കൗണ്‍സിലര്‍ മൊബൈല്‍ ഫോണിലൂടെ വീഡിയോ കോള്‍ ചെയ്തും ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ പരാതി
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ മംഗലം വാര്‍ഡ് കൗണ്‍സിലര്‍ ജോസ് ചെല്ലപ്പന്‍ തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. യുവതിയുടെ പരാതിയെതുടര്‍ന്ന് തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസ് ജോസ് ചെല്ലപ്പനെതിരെ കേസെടുത്തു. കൗണ്‍സിലറുടെ വീടിനോട് ചേര്‍ന്നുള്ള ഓഫീസില്‍ ജോലി ചെയ്ത് വരവേ പലതവണ ജോസ് ചെല്ലപ്പന്‍ ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ വഴി പലതവണ വധഭീഷണിയും മുഴക്കി.
കൗണ്‍സിലറുടെ വീടിനോടുള്ള ചേര്‍ന്നുള്ള പുതിയ ഓഫീസ് മുറിയില്‍ വെച്ചും പലതവണ ബലാത്സംഗം ചെയ്തു. എതിര്‍ത്തപ്പോള്‍ ശാരീരികമായി മര്‍ദ്ദിച്ചു. വീട്ടില്‍ ഒറ്റയ്ക്കുള്ള സമയങ്ങളില്‍ കൗണ്‍സിലര്‍ മൊബൈല്‍ ഫോണിലൂടെ വീഡിയോ കോള്‍ ചെയ്തും ഭീഷണിപ്പെടുത്തി. വീടിന്റെ പരിസരത്ത് എത്തിയ പ്രതി തന്റെ ഭര്‍ത്താവിനെ തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
