വിവാഹ വാഗ്ദാനം നൽകി സിഐടിയു നേതാവ് പീഡിപ്പിച്ചതായി ആരോപിച്ച് വീട്ടമ്മ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ കുത്തിയിരുന്നതിനെ തുടർന്ന് നേതാവിനെ പാർട്ടിയിൽ നിന്നു പുറത്താക്കി. വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (സിഐടിയു) ചേര്‍ത്തല ഏരിയാ ഭാരവാഹിയ്ക്ക് എതിരെയാണ് വീട്ടമ്മ കരുവ എൽസി ഓഫിസിൽ കുത്തിയിരുന്നത്.
ചേർത്തല: വിവാഹ വാഗ്ദാനം നൽകി സിഐടിയു നേതാവ് പീഡിപ്പിച്ചതായി ആരോപിച്ച് വീട്ടമ്മ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ കുത്തിയിരുന്നതിനെ തുടർന്ന് നേതാവിനെ പാർട്ടിയിൽ നിന്നു പുറത്താക്കി. വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (സിഐടിയു) ചേര്‍ത്തല ഏരിയാ ഭാരവാഹിയ്ക്ക് എതിരെയാണ് വീട്ടമ്മ കരുവ എൽസി ഓഫിസിൽ കുത്തിയിരുന്നത്. കണിച്ചുകുളങ്ങര സ്വദേശിനിയായ വീട്ടമ്മയെ ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കിയതായും എന്നാൽ നേതാവ് സംരക്ഷിക്കുവാൻ തയ്യാറാവുന്നില്ലെന്നുമായിരുന്നു പരാതി.
തുടർന്ന് ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പ്രശ്നത്തിൽ ഇടപെടുകയും ചർച്ച നടത്തുകയും ചെയ്തു. ഭാര്യയും മക്കളുമുള്ള നേതാവ് ഇവരെ തൽകാലം വാടകവീട്ടിൽ താമസിപ്പിക്കാമെന്ന് ധാരണയായെന്നാണ് വിവരം. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നേതാവിനെ പാർട്ടിയിൽ നിന്നു പുറത്താക്കി പാർട്ടി തലയൂരിയത്. അതേസമയം സിപിഎം നേതാക്കൾക്ക് എതിരെയുള്ള പീഡന പരാതികൾ കൂടിയതോടെ കർശന നടപടികൾക്ക് ഏരിയ നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്.
എക്സ്റേ ലോക്കൽ കമ്മിറ്റിയിലെ പുരുഷ, വനിത നേതാക്കൾ വിനോദസഞ്ചാരകേന്ദ്രത്തിൽ ചുറ്റിയതും, പള്ളിപ്പുറം തെക്ക്, ചേർത്തല ടൗൺ ഈസ്റ്റ് കമ്മിറ്റികളിലെ പ്രവർത്തകർക്ക് എതിരെയുള്ള സമാന പരാതികളും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിരുന്നു.
