കെട്ടിടം പണിക്കാരനായ നിഷാദ് രാത്രി സ്ത്രീയുടെ വീടിന്റെ പുറകു വശത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചു വീടിനുള്ളില്‍ കയറുകയും സ്ത്രീയെ പീഡിപ്പിക്കുകയുമായിരുന്നു. 

മാന്നാര്‍: മാന്നാര്‍ ഇരമത്തൂരില്‍ ബധിരയും മൂകയുമായ സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃപ്പെരുംതുറ ഇരമത്തൂര്‍ ഷീന മന്‍സിലില്‍ കുഞ്ഞുമോന്‍ മകന്‍ നിഷാദ് (33) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി പന്ത്രണ്ടു മണിക്കാണ് സംഭവം. കെട്ടിടം പണിക്കാരനായ നിഷാദ് രാത്രി സ്ത്രീയുടെ വീടിന്റെ പുറകു വശത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചു വീടിനുള്ളില്‍ കയറുകയും സ്ത്രീയെ പീഡിപ്പിക്കുകയുമായിരുന്നു.

സ്ത്രീയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരെ ഭീഷണിപ്പെടുത്തി പ്രതി രക്ഷപ്പെട്ടു. തുടര്‍ന്ന് മാന്നാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് പ്രതിയെ പൊലീസ് പിടികൂടിയത്.