ഉഷ്ണ മേഖല കാടുകളിലാണ് ഇവയെ കൂടുതലായി കാണപ്പെടാറുള്ളത്.  തേന്‍കുടിക്കാത്ത ഈ ശലഭം  മട്ടി ,നാരകം, കറുവ എന്നിവയുടെ ഇലകളാണ് ഇവയുടെ പ്രധാനമായും ഭക്ഷണമാക്കാറുള്ളത്. 

കോഴിക്കോട്: പാലാഴി കുഴിയില്‍ തൊടിയില്‍ നാരായണന്‍റെ വീട്ടില്‍ വിരുന്നെത്തിയ നാഗശലഭം കൗതുകകാഴ്ചയായി. രാത്രിയില്‍ വീട്ടുമുറ്റത്തെ മരത്തിനു മുകളിലാണ് പ്രത്യേകതയോടു കൂടിയ ശലഭം വന്നിരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നാണ് നാഗശലഭമാണന്ന് തിരിച്ചറിഞ്ഞത്. മൂര്‍ഖന്‍ പാമ്പിന്റെ തലയോട് സാദൃശ്യമുള്ള ചിറകുകളാണ് ഈ ശലഭത്തിന്റെ പ്രത്യേകത.

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ ചിത്രശലഭങ്ങളിലൊന്നായാണ് നാഗശലഭം എന്നു വിളിപേരുള്ള അറ്റാക്‌സ് ഇനത്തില്‍പ്പെട്ട ശലഭം അറിയപ്പടുന്നത്. ഉഷ്ണ മേഖല കാടുകളിലാണ് ഇവയെ കൂടുതലായി കാണപ്പെടാറുള്ളത്. തേന്‍കുടിക്കാത്ത ഈ ശലഭം മട്ടി ,നാരകം, കറുവ എന്നിവയുടെ ഇലകളാണ് ഇവയുടെ പ്രധാനമായും ഭക്ഷണമാക്കാറുള്ളത്. ഇരുപത് സെന്റിമീറ്ററോളം നീളവും പതിനഞ്ച് സെന്റീമീറ്ററോളം വീതിയും ഇത്തരം ശലഭങ്ങള്‍ക്കുണ്ടാകും. അപൂര്‍വ്വമായാണ് ഇത്തരം ശലഭങ്ങളെ നാട്ടില്‍ കണ്ടു വരാറുള്ളത്.