Asianet News MalayalamAsianet News Malayalam

മഹാപ്രളയം അലട്ടിയ പെരിയാറിന്‍റെ തീരത്ത് ഭൂമിക്കടിയിൽ നിന്നും അസാധാരണ ശബദം; ആശങ്ക

കൂവപ്പടി, ഒക്കൽ, മുടക്കുഴ പഞ്ചായത്തുകളിലെ ചില മേഖലകളിലാണ് വ്യാഴാഴ്ച രാത്രി ഭൂമിക്കടിയിൽ നിന്ന് ഇരമ്പലും പ്രകമ്പനവുമുണ്ടായത്. 

rare sounds from under ground in periyar river banks
Author
Koovappady, First Published Sep 21, 2019, 10:36 PM IST

കൂവപ്പടി: പ്രളയക്കെടുതികളെ അതിജീവിക്കുന്നതിനിടെ പെരിയാർ തീരത്ത് ആശങ്ക പരത്തി ഭൂമിക്കടിയില്‍ നിന്ന് കേട്ട ശബ്ദങ്ങള്‍. പെരിയാർ തീരത്തുള്ള കൂവപ്പടി, ഒക്കൽ, മുടക്കുഴ പഞ്ചായത്തുകളിലെ ചില മേഖലകളിലാണ് വ്യാഴാഴ്ച രാത്രി ഭൂമിക്കടിയിൽ നിന്ന് ഇരമ്പലും പ്രകമ്പനവുമുണ്ടായത്. 

 കൂവപ്പടി പഞ്ചായത്തിലെ തോട്ടുവ, മുടക്കുഴ പഞ്ചായത്തിലെ ഇളമ്പകപ്പിള്ളി, നഗരസഭ പരിധിയിലുള്ള വല്ലം, ഒക്കൽ പഞ്ചായത്തിലെ ഒക്കൽ, താന്നിപ്പുഴ, ചേലാമറ്റം ഭാഗങ്ങളിലാണ് ഏതാനും നിമിഷങ്ങള്‍ നീണ്ടുനിന്ന  പ്രകമ്പനവും ഇരമ്പലുമുണ്ടായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം

2018ല്‍ പ്രളയം സാരമായി ബാധിച്ച പഞ്ചായത്തുകളാണ് ഇവയെല്ലാം തന്നെ. എന്നാല്‍ ഈ പ്രതിഭാസത്തില്‍ വീടുകൾക്കോ മറ്റു വസ്തുക്കൾക്കോ നാശമുണ്ടായിട്ടില്ല. എന്നാല്‍ ഈ മേഖലയിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണുള്ളത്. 

Follow Us:
Download App:
  • android
  • ios