Asianet News MalayalamAsianet News Malayalam

കണ്ണുകളില്ല, കടും ചുവപ്പ് നിറം, ഭൂമിയുടെ ഉള്ളറകളിൽ വാസം; അപൂര്‍വയിനം മത്സ്യത്തെക്കുറിച്ചാണ് വെട്ടൂരിലെ ചര്‍ച്ച

പൈപ്പ് വെള്ളത്തിലൂടെ കിട്ടിയ ഉടൻ ഭൂഗർഭ മീനിനെ കരുതലോടെ പാത്രത്തിലേക്ക് മാറ്റുകയായിരുന്നു.

Rare species cave fish found from pipe water in vettur, pathanamthitta
Author
First Published Aug 30, 2024, 10:22 AM IST | Last Updated Aug 30, 2024, 10:22 AM IST

പത്തംനതിട്ട:അപൂർവയിനം മത്സ്യത്തെ കണ്ടതിന്‍റെ കൗതുകത്തിലാണ് പത്തനംതിട്ട വെട്ടൂർ നിവാസികൾ. ക്ഷേത്രകിണറ്റിൽ നിന്ന് ശേഖരിച്ച പൈപ്പ് വെള്ളത്തിലാണ് ഭൂഗർഭമത്സ്യത്തെ കണ്ടത്. പഠനസാധ്യത മുൻനിർത്തി ഫിഷറീസ് വകുപ്പ് മത്സ്യത്തെ കൊണ്ടുപോയി. ഈ മത്സ്യത്തെ കുറിച്ചാണ് കുറച്ച് ദിവസമായി വെട്ടൂരുകാരുടെ ചർച്ചകള്‍ . ഇക്കഴിഞ്ഞ തിങ്കഴാള്ചയാണ് പുറംലോകത്ത് എത്തിയത്. പൈപ്പ് വെള്ളത്തിലൂടെ കിട്ടിയ ഉടൻ ഭൂഗർഭ മീനിനെ കരുതലോടെ പാത്രത്തിലേക്ക് മാറ്റുകയായിരുന്നു.

കണ്ണുകളില്ലാത്ത ഈ മത്സ്യം ശുദ്ധതലത്തില്‍ മാത്രമെ വളരുകയുള്ളുവെന്നാണ് വിദഗ്ധര്‍ പറഞ്ഞതെന്നും നാലു ദിവസമായി മറ്റു ഭക്ഷണങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും നാട്ടുകാര്‍ക്കെല്ലാം മത്സ്യത്തെക്കുറിച്ച് അറിഞ്ഞ് കൗതുകമായെന്നും ആയിരവില്ലൻ ക്ഷേത്ര പ്രസിഡന്‍റ്  ബാബുകുട്ടൻ പറഞ്ഞു. അക്വേറിയത്തില്‍ വളരുന്ന മറ്റു മീനുകള്‍ക്ക് കൊടുക്കുന്ന ഭക്ഷണങ്ങള്‍ കൊടുക്കാനും പാടില്ല. നാലു ദിവസമായി ഒന്നും കഴിച്ചില്ലെങ്കിലും യാതൊരു കുഴപ്പവുമില്ലെന്നും ബാബുകുട്ടൻ പറഞ്ഞു.

കടും ചുവപ്പ് നിറം, ഭൂമിയുടെ ഉള്ളറകളിലാണ് വാസം. കുറഞ്ഞവായുവിലും ജീവിക്കാൻ കഴിയും എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള മത്സ്യമാണിത്. ഫിഷറീസ് വകുപ്പിന് മത്സ്യത്തെ നാട്ടുകാർ കൈമാറി. ഭൂഗർഭ മീനിന്‍റെ ശാസ്ത്രീയവശം വിദഗ്ധർ ഇങ്ങനെ പറയും. കിണറുകളുടെയും മറ്റും ഏറ്റവും അടിയിലെ ഭാഗത്താണ് ഇവയെ കാണുന്നത്. ഒരു കിണറിന്‍റെ അടിത്തട്ടിൽ നിന്ന് മറ്റൊരു കിണറിന്‍റെ അടിത്തട്ടിലേക്കാണ് ഇവ പോവാറുള്ളതെന്നും ഫിഷറീസ് വകുപ്പിലെ സുരാജ് പറഞ്ഞു.

മലയാളത്തിൽ നിന്ന് കയ്പേറിയ അനുഭവങ്ങളുണ്ടായി; സിനിമ ഉപേക്ഷിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് സുപര്‍ണ ആനന്ദ്

 

Latest Videos
Follow Us:
Download App:
  • android
  • ios