ഒരു വ്യാഴവട്ടത്തിലേറെക്കാലം തിരുവനന്തപുരത്തെ വാര്‍ത്ത മണ്ഡലത്തിലെ സാന്നിധ്യമായിരുന്നു ശ്രീജിത്ത്.

തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം.ജെ ശ്രീജിത്ത്(36) അന്തരിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് മീനാങ്കലിലെ സ്വവസതിയില്‍ നടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു വ്യാഴവട്ടത്തിലേറെക്കാലം തിരുവനന്തപുരത്തെ വാര്‍ത്ത മണ്ഡലത്തിലെ സാന്നിധ്യമായിരുന്നു ശ്രീജിത്ത്. ശ്രീജിത്തിന്റെ നിരവധി രാഷ്ട്രീയ റിപ്പോര്‍ട്ടുകളും പോലീസ് സ്‌റ്റോറികളും ശ്രദ്ധ നേടിയിരുന്നു. മീനാങ്കല്‍ പാറമുക്ക് നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടേയും മകനാണ്. ഭാര്യ; അഖില. ഏകമകള്‍ ഋതിക. സഹോദരങ്ങള്‍: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കാമറാമാന്‍ അയ്യപ്പന്‍ ഭാര്യാപിതാവാണ്.