വയനാട്: ധാന്യച്ചാക്കുകൾ മോഷണം പോയെന്ന റേഷൻ കടയുടമയുടെ പരാതി വ്യാജം. വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് വെള്ളമുണ്ടയിലാണ് സംഭവം. 250 ചാക്ക് ധാന്യം മോഷണം പോയെന്നായിരുന്നു പരാതി. 

മൊതക്കര സ്വദേശി അഷറഫാണ് പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. പിന്നാലെ ഇയാൾക്കെതിരെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ഇയാളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി കോടതിയിൽ ഉടൻ ഹാജരാക്കും.