Asianet News MalayalamAsianet News Malayalam

ഒരേ ലക്ഷണങ്ങളുമായി നൂറോളം പേർ, ജഡ്ജിയടക്കം കോടതിയിലെത്തിയവർക്ക് രോഗം, കാരണം കണ്ടെത്താത്തതിൽ ആശങ്ക

ഓഗസ്റ്റ് മുതൽ പലർക്കും ലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കഠിനമായത്. രക്ത, സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം വന്നാൽ കാരണമറിയാം എന്ന പ്രതീക്ഷയിലാണ് അധകൃതരുള്ളത്

reason for strange disease remain unknown in Thalassery court 100 of people affected including judge etj
Author
First Published Nov 4, 2023, 9:58 AM IST

കണ്ണൂര്‍: തലശ്ശേരി ജില്ലാ കോടതിയിൽ ജീവനക്കാരും അഭിഭാഷകരുമുൾപ്പെടെ, നൂറോളം പേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിന്‍റെ കാരണം കണ്ടെത്തിയില്ല. രോഗലക്ഷണങ്ങളുളളവരുടെ സാമ്പിൾ പരിശോധനാഫലം കാത്തിരിക്കുകയാണ് മെഡിക്കൽ സംഘം. കോടതിയിലെ വെളളവും പരിശോധനയ്ക്കയച്ചു. ഒരേ രോഗലക്ഷണങ്ങൾ നൂറോളം പേർക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലർക്ക് അനുഭവപ്പെട്ടത്.

തലശ്ശേരി കോടതിയിലെത്തിയവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിന് കാരണമിനിയും കണ്ടെത്തിയിട്ടില്ല. ഓഗസ്റ്റ് മുതൽ പലർക്കും ലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കഠിനമായത്. രക്ത, സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം വന്നാൽ കാരണമറിയാം എന്ന പ്രതീക്ഷയിലാണ് അധകൃതരുള്ളത്. വൈറസ് ബാധയെന്നാണ് കോടതിയിലെത്തിയ മെഡിക്കൽ സംഘത്തിന്‍റെ നിഗമനം.

പുതിയ കെട്ടിടത്തിന്‍റെ നിർമാണ ജോലിക്കിടെ രാസവസ്തുക്കളുടെ ഗന്ധം കൊണ്ടാണോ ? അതോ വളപ്പിലെ മരത്തിൽ നിന്നുളള പുഴുക്കൾ വീണാണോ? വൈറസ് ബാധയെന്നതിലും സംശയം ദൂരീകരിക്കാനായിട്ടില്ല. ജഡ്ജിക്കുൾപ്പെടെ ശാരീരിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് മൂന്ന് കോടതികൾ രണ്ട് ദിവസം പ്രവർത്തിച്ചില്ല. മറ്റ് കോടതികളിൽ എത്തിയവർക്കും രോഗ ലക്ഷണങ്ങളുണ്ട്. ആ‍ർക്കും ഗുരുതര പ്രശ്നങ്ങളില്ലെന്നത് മാത്രമാണ് ആശ്വാസകരമായിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios