ഇളമ്പ കരിക്കകംകുന്ന് വടക്കേവിള വീട്ടിൽ ബിനുവിനെ വീട് കയറി ആക്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതികളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ആറ്റിങ്ങൽ ഇളമ്പ കരിക്കകംക്കുന്ന് ചരുവിള പുത്തൻവീട്ടിൽ മനീഷ് (26), കരിക്കകംക്കുന്ന് പുത്തൻവീട്ടിൽ ശ്രീരാജ് (24) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. ഇളമ്പ കരിക്കകംകുന്ന് വടക്കേവിള വീട്ടിൽ ബിനുവിനെ വീട് കയറി ആക്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ സ്ഥിരം അടിപിടി കേസുകളിൽ പ്രതികൾ ആണെന്നും മനീഷിന് ആറ്റിങ്ങൽ സ്റ്റേഷനിൽ 8 കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ ഉണ്ടെന്നും ശ്രീരാജിന് ആറ്റിങ്ങൽ സ്റ്റേഷനിൽ 2 കേസുകൾ ഉൾപ്പെടെ വിവിധ കേസുകൾ ഉണ്ടെന്നും ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൾ സമദിന്റെ നിർദ്ദേശ പ്രകാരം എസ്ഐ അനൂപ്, എഎസ്ഐ രാജീവൻ, ജി.എസ്.സിപിഒ ബിജു എസ്പിള്ള, സി.പി.ഒമാരായ റിയാസ്,നിധിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
