ബ്രഹ്മപുത്ര നദിയുടെ മണല്‍ക്കരയില്‍ 1360 മരങ്ങല്‍ വെച്ചുപിടിപ്പിച്ച അദ്ദേഹത്തിന്റെ പാത പിന്‍തുടരാന്‍ സാധിച്ചാല്‍ പ്രക്യതി സംരക്ഷണം യാഥാര്‍ത്ഥമാക്കാന്‍ കഴിയും. മൂന്നാറില്‍ ജയരാജന്‍ ഫൗണ്ടേഷന്റെ നേത്യത്വത്തില്‍ ആരംഭിച്ച നേച്ചര്‍ ഫിലീം ഫെസ്റ്റുവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി: നമ്മള്‍ ഒരുപാട് സംഭവങ്ങള്‍ സ്വപ്‌നങ്ങള്‍ കാണുമ്പോള്‍, സ്വപ്‌നങ്ങള്‍ മണ്ണില്‍ മുളപ്പിക്കുന്നതിനാണ് ഫോണസ്റ്റ് മാന്‍ എന്ന് അറിയപ്പെടുന്ന ജാദവ് മൊലായാ ശ്രമിച്ചതെന്ന് കാഥാകൃത്തും സംവിധായകനുമായ ര‌ഞ്‍‌ജി പണിക്കര്‍. ബ്രഹ്മപുത്ര നദിയുടെ മണല്‍ക്കരയില്‍ 1360 മരങ്ങല്‍ വെച്ചുപിടിപ്പിച്ച അദ്ദേഹത്തിന്റെ പാത പിന്‍തുടരാന്‍ സാധിച്ചാല്‍ പ്രക്യതി സംരക്ഷണം യാഥാര്‍ത്ഥമാക്കാന്‍ കഴിയും. 

മൂന്നാറില്‍ ജയരാജന്‍ ഫൗണ്ടേഷന്റെ നേത്യത്വത്തില്‍ ആരംഭിച്ച നേച്ചര്‍ ഫിലീം ഫെസ്റ്റുവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സന്തുലിതാവസ്ഥ ക്രമീകരിക്കുന്ന കാലവസ്ഥയെ മനുഷ്യന്‍ മറക്കരുത്. പ്രക്യതി സംരക്ഷണം വാക്കുകളില്‍ ഒതുക്കാതെ അത് യാഥാര്‍ത്യമാക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണെന്നും അദ്ദേഹം പറഞ്ഞു. 

ഗോവയില്‍വെച്ചാണ് ജയരാജ് നേച്ചര്‍ ഫിലീം ഫെസ്റ്റിന്റെ കാര്യം പറയുന്നത്. എന്നാല്‍, അത് ജയരാജിന്റെ ഭ്രാന്തന്‍ സ്വപ്‌നങ്ങളാണെന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍‌ ലക്ഷ്യങ്ങളിലേക്കെത്തുന്നതാണ് പിന്നെ കാണാന്‍ കഴിഞ്ഞത്. ഇത്തരത്തില്‍ അദ്ദേഹം പറയുന്ന ഭ്രാന്തന്‍ ആശയങ്ങള്‍ പലതും ശ്രദ്ധേയമായിട്ടുണ്ടെന്നും നേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കവെ രഞ്‍ജി പണിക്കര്‍ പറഞ്ഞു.