ലക്ഷങ്ങൾ വിലയുള്ള ഇലക്ട്രോണിക്സ് സാധനങ്ങളാണ് വാടയ്ക്ക് എടുത്ത ശേഷം തിരികെ കൊടുക്കാതെ മറിച്ചുവിറ്റത്. 

തിരുവനന്തപുരം : ഇലക്ട്രോണിക് സാധനങ്ങൾ വാടകയ്ക്കെക്കെടുത്ത് മറിച്ചുവിറ്റ കേസിൽ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. വെള്ളറട പൊലീസ് സ്‌റ്റേഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന തരംഗം സൗണ്ട്‌സില്‍ നിന്നാണ് രണ്ട് ലക്ഷം രൂപയിലധികം വിലയുള്ള  ഇലക്ട്രോണിക് സാധന സാമഗ്രികള്‍  വാടകയ്ക്ക് എടുത്ത്   മറിച്ച് വിറ്റ ശേഷം പ്രതികൾ  മുങ്ങിയത്. 

പെരുംങ്കടവിള പഞ്ചായത്തില്‍ കാക്കണം കരിഞ്ഞത്തു എന്‍. എസ് നിവാസില്‍ സാലുവാണ് (32) വെള്ളറട പൊലീസിന്റെ പിടിയിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രണ്ടംഗ സംഘമാണ്  തരംഗം സൗണ്ട്‌സില്‍ നിന്നും സാധനങ്ങള്‍ വാടകയ്ക്ക് എടുത്തത്.  രണ്ടാം പ്രതിയായ ആലത്തൂര്‍ സ്വദേശി അനു ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനുമുമ്പും ഇത്തരത്തില്‍ മൈക്ക് സെറ്റ് സാധനങ്ങള്‍ വാടകയ്ക്ക് എടുത്ത്  വിറ്റ്  പണം ധൂര്‍ത്തടിച്ച് നടക്കുന്ന പ്രകൃതക്കാരാണ് ഈ രണ്ടാംഗ സംഘം എന്ന്  പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം