കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ക​ർ​ന്നു. കു​ള​ച്ച​ലി​ൽ​നി​ന്ന് പോ​യ ഡി​വൈ​ന്‍ വോ​യ്സ് എ​ന്ന ബോ​ട്ടാ​ണ് ത​ക​ർ​ന്ന​ത്. ഇ​തി​ൽ കു​ടു​ങ്ങി​യ 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ബേ​പ്പൂ​രി​ൽ നി​ന്ന് 27 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.