കോട്ടക്കുന്ന്: മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേരെ ഇനിയും കണ്ടത്താനായില്ല. സരോജിനി, മകന്റെ ഭാര്യ ഗീതു, ഇവരുടെ ഒന്നര വയസായ കുഞ്ഞ് എന്നിവർ ഇന്നലെ ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്.

മലപ്പുറം നഗരത്തോട് ചേര്‍ന്ന കോട്ടക്കുന്ന് പാര്‍ക്കിന് സമീപമാണ് അപകടമുണ്ടായത്. വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീഴുമ്പോള്‍ വീട്ടുടമ പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇദ്ദേഹത്തെ പിന്നീട് രക്ഷപ്പെടുത്തി. എന്നാല്‍‍ മണ്ണിനടിയില്‍ കുടുങ്ങിയ ഇയാളുടെ അമ്മയെയും ഭാര്യയെയും മകളെയും ഇനിയും കണ്ടത്താനായില്ല. ഇന്നലെയും ഇന്നുമായി പലതവണ മണ്ണ് നീക്കി അപകടസ്ഥലം പരിശോധിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല.

വീട് മണ്ണ് മൂടിയ നിലയിലാണ്. കനത്ത മഴ കാരണം രക്ഷാപ്രവര്‍ത്തനം നടത്താനാകാത്ത അവസ്ഥ വന്നതോടെ ഇന്ന് ഉച്ചയ്ക്ക് തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. വൈകിട്ട് വീണ്ടും തിരച്ചിൽ തുടങ്ങിയെങ്കിലും ഇതുവരെ മൂന്ന് പേരെയും കണ്ടത്താൻ കഴിഞ്ഞിട്ടില്ല. 

"