കലാകാരനായിരുന്ന അനില്‍കുമാര്‍ ഒന്നു രണ്ട് സിനമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. 

ആലപ്പുഴ: എസ്ഡി കോളേജ് റിട്ട. ജീവനക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ കൊമ്പത്താര്‍ പറമ്പില്‍ അനില്‍ കുമാറി (കണ്ണന്‍-58) നെയാണ് മരിച്ച നിലയില്‍ വെള്ളക്കിണറിന് സമീപത്തെ ഇയാളുടെ വീട്ടില്‍ കാണപ്പെട്ടത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന അനില്‍കുമാറിനെ ഇന്ന് പുറത്ത് കാണാതായതോടെ വൈകുന്നേരം അയല്‍വാസിയും മുനിസിപ്പല്‍ കൗണ്‍സിലറുമായ എ എസ് കവിതയെ വിവരം അറിയിച്ചു.

കവിതയെത്തി പൊലീസിനെ വിളിച്ച് വരുത്തി കതക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. സൗത്ത് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കലാകാരനായിരുന്ന അനില്‍കുമാര്‍ രണ്ട് സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരി സമീത്ത്.