ക്വാറന്റീനിൽ ആയിരുന്ന റിട്ട. ഗ്രഫ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കൃഷ്ണപുരം കാപ്പിൽമേക്ക് തട്ടാരുടെ അയ്യത്ത് (ആതിര ഭവനം) മോഹനൻ (60) ആണ് മരിച്ചത്
കായംകുളം: ക്വാറന്റീനിൽ ആയിരുന്ന റിട്ട. ഗ്രഫ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കൃഷ്ണപുരം കാപ്പിൽമേക്ക് തട്ടാരുടെ അയ്യത്ത് (ആതിര ഭവനം) മോഹനൻ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ വാഹനം തിരക്കിയെങ്കിലും ആരും വരാൻ തയ്യാറായില്ല.
തുടർന്ന് പഞ്ചായത്ത് മെമ്പർ പാറയിൽ രാധാകൃ ഷണൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് രണ്ടു മണിയോടെ സ്വകാര്യ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗ്രഫിൽ നിന്നെത്തിയ മോഹനൻ 28 ദിവസത്തെ ക്വാറന്റയിൻ കഴിഞ്ഞ് പരിശോധനകൾക്കു ശേഷം ഒരു മാസം മുൻപാണ് വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു ബാർബർ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം മോഹനന്റെ വീട്ടിൽ വന്നിരുന്നു. തുടർന്ന് വീട്ടിലുള്ളവരെല്ലാം വീണ്ടും ക്വാറന്റയിനിൽ പ്രവേശിക്കുകയായിരുന്നു.
