ഇടുക്കി: സ്‌കൂളിന് അനുവദിച്ച കെട്ടിടം റിസോര്‍ട്ടാക്കി മാറ്റാനുള്ള ശ്രമം റവന്യുവകുപ്പ് തടഞ്ഞു. കെട്ടിടത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ബൈസന്‍വാലി പഞ്ചായത്തിലെ പോതമേട്ടില്‍ ടാഗോര്‍ മൗണ്ട് സ്‌കൂളിനായി അനുവദിച്ച കെട്ടിടമാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി റിസോര്‍ട്ടാക്കി മാറ്റാന്‍ ഉടമകള്‍ ശ്രമം ആരംഭിച്ചത്.

93 റൂള്‍ പ്രകാരം വനഭൂമിയായിരുന്ന 2 എക്കര്‍ 17 സെന്റില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിനാണ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്. കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനം നിലച്ചു. വി എസിന്റെ കാലത്ത് കെട്ടിടം റിസോര്‍ട്ടാക്കി മാറ്റാന്‍ അധിക്യതര്‍ ശ്രമം നടത്തിയെങ്കിലും അധിക്യതര്‍ തടഞ്ഞു. ഇതോടെ മൂന്നാര്‍ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലാക്കി മാറ്റി. ഇതിനിടെ ഒറ്റമരം സ്വദേശിക്ക് വസ്തു കൈമാറ്റം നടത്തുകയും ചെയ്തു.

Read More:  മൂന്നാറില്‍ കോടതി വിധി ലംഘിച്ചും അനധികൃത നിര്‍മ്മാണങ്ങള്‍; വ്യാപക കൈയേറ്റം

ഇയാളുടെ നേത്യത്വത്തില്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്ക് നല്‍കാന്‍ നടത്തിയ നീക്കമാണ് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ബൈസന്‍വാലി തഹസില്‍ദ്ദാര്‍ നിരാകരിച്ചത്. പഞ്ചാത്ത് നല്‍കിയ അനുമതി നിക്ഷേധിച്ച് റവന്യു അധിക്യതര്‍ കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി. സര്‍വേ നമ്പര്‍ 12/3പ്പെട്ട ഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.