കോഴിക്കോട്: ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ തോടുകൾ ശുചീകരിച്ചു. കോവൂർ എംഎൽഎ റോഡ് മുതൽ ഉമ്മളത്തൂർ താഴെ വരെയുള്ള തോട് ശുചീകരിച്ചു. വർഷങ്ങളായി മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട തോട് "ഇനി ഞാൻ ഒഴുകട്ടെ "എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് കിലോമീറ്റർ നീളത്തിൽ ശുചീകരണം നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തികൾ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മീരാ ദർശക് ഉദ്ഘാടനം ചെയ്തു. 

കോർപ്പറേഷൻ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ.വി .ബാബുരാജ് അധ്യക്ഷത വഹിച്ചു സംസാരിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ എംഎം പത്മാവതി, പ്രബീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോർപ്പറേഷൻ  ഹെൽത്ത് സൂപ്പർവൈസർ  കെ. ശിവദാസ് സ്വാഗതവും  ഹെൽത്ത് ഇൻസ്പെക്ടർ   ടി രാജേന്ദ്രൻ നന്ദി  പറഞ്ഞു . കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ ,വിവിധ  റസിഡൻസ് അസോസിയേഷൻ സംഘടനകൾ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ ,തൊഴിലുറപ്പ് തൊഴിലാളികൾ ,ഹരിത കർമ്മ സേന പ്രവർത്തകർ ,വ്യാപാരി വ്യവസായി സംഘടനകൾ തുടങ്ങി നാനൂറോളം ആളുകൾ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു .തോടുകളും ജലാശയങ്ങളും നീർച്ചാലുകളും വരുംദിവസങ്ങളിൽ ഘട്ടംഘട്ടമായി ശുചീകരണം നടത്തി സംരക്ഷിക്കുമെന്ന് ഡെപ്യൂട്ടി മേയർ  ശ്രീമതി മീര ദർശക് പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ  ചെറുവണ്ണൂർ നല്ലളം  ഭാഗത്തെ 44, 46, 47  വാർഡുകളിലൂടെ കടന്നുപോകുന്ന  ആമാങ്കുനി തോട് ശുചീകരിച്ചു. പൊതുജനങ്ങളുടെയും, കോർപ്പറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാരുടെയും, കുടുംബശ്രീ പ്രവർത്തകരുടെയും, ഹരിതകർമസേന പ്രവർത്തകരുടെയും രാഷ്ട്രീയ യുവജന സംഘടനകളുടെയും, നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.  രാവിലെ എട്ടുമണിക്ക് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ.വി. ബാബുരാജ് ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു . 

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ   പി. സി. രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ സതീഷ് ബാബു,  പ്രമീള ,നഗരസഭ ഹെൽത്ത് സൂപ്പർവൈസർ  കെ. ശിവദാസ് ,ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. പ്രമോദ്, ഷജിൽകുമാർ, ഹരിത കേരളം മിഷൻ കോർപ്പറേഷൻ നോഡൽ ഓഫീസർ വത്സൻ, ജെ എച്ച് ഐ മാരായ ഇ.പി. ശൈലേഷ്, രഞ്ജിത്ത് ,ഹരിതകേരളം മിഷൻ പ്രതിനിധി പ്രിയ,
,പൊതുപ്രവർത്തകരായ എം.കെ. പ്രേമാനന്ദൻ ,അണിച്ചാട്ട് ഉണ്ണി, ശശി  തുടങ്ങിയവർ സംസാരിച്ചു. 

ആമാങ്കുനി തോടിനെ നാല് സെക്ടറുകളിലായി തിരിച്ച് ഉദ്ദേശം രണ്ടര കിലോമീറ്റർ നീളത്തിലാണ് ശുചീകരണം നടത്തിയത്. വർഷങ്ങളായി തോട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ  മറ്റും നീക്കം ചെയ്തതോടെ നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്. നഗരസഭാ പരിധിയിലെ തോടുകളും ജലാശയങ്ങളും സംരക്ഷിക്കുന്നതിന് അതാത് പ്രദേശങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷണകമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുമെന്നും മാലിന്യങ്ങൾ വലിച്ചെറിയുന്നവരെയും മലിനജലം  തോട്ടിലേക്ക് ഒഴുക്കി വിടുന്നവർക്കെതിരെയും കർശന നിയമനടപടികൾ  സ്വീകരിക്കുമെന്നും കോർപ്പറേഷൻ ഹെൽത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ.വി. ബാബുരാജ് അറിയിച്ചു.