Asianet News MalayalamAsianet News Malayalam

അന്ന് ചേച്ചി ഇന്ന് അനിയത്തി, മുക്കത്ത് വീട്ടിൽ വീണ്ടും റാങ്ക് തിളക്കം

ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കി ദേവികുളം സ്വദേശിയായ റിയ. 

Riya got third rank in Degree exam
Author
Idukki, First Published Nov 17, 2021, 5:14 PM IST

മൂന്നാര്‍: മുക്കത്ത് വീട്ടില്‍ സ്റ്റാന്‍ലി - ലിസി ദമ്പതികളുടെ ഇളയ മകള്‍ റിയ സ്റ്റാന്‍ലിക്കാണ് ഇത്തവണത്തെ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് പ്രവേശന പരീക്ഷയില്‍  സംസ്ഥാന തലത്തില്‍ മൂന്നാം റാങ്ക് ലഭിച്ചത്. റിയയുടെ സഹോദരി ലിയയ്ക്ക് 2019 ല്‍ മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എസ് സി ബയോടെക്‌നോളജിയില്‍ രണ്ടാം റാങ്കും ഇംഗ്ലീഷില്‍ മൂന്നാം റാങ്കും ലഭിച്ചിരുന്നു. 

ഇരുവരും മൂന്നാര്‍ നല്ല തണ്ണി ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിനികളാണ്. റാങ്ക് ലഭിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട്. ചേച്ചിയുടെ പിന്‍തുണയാണ് പഠനത്തില്‍ ഉന്നത വിജയം നേടാന്‍ കാരണമായത്. മാത്രമല്ല പഠിക്കാനുള്ള വിഷയം കണ്ടെത്തി തന്നതും ചേച്ചിതന്നെയാണ്. ചിത്രരചന പ്രഫഷനാക്കണം എന്നാണ് ആഗ്രഹമെന്ന് റിയ പറഞ്ഞു. 

മകളുടെ വിജയിത്തില്‍ അതിയായ സന്തോഷമുണ്ടെന്നും അവളുടെ ആഗ്രഹം നടത്തികൊടുക്കാന്‍ എല്ലാ സഹായവും നല്‍കുമെന്നും മാതാവ് ലിസി പറഞ്ഞു. പ്രവേശന പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ റിയ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പ്രവേശനം നേടി. സഹോദരി ലിയ എം.എസ്.സിക്കു ശേഷം പി.എച്ച്.ഡി. ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. 

ദേവികുളത്തെ ആധാരമെഴുത്ത് ജോലിക്കാരാനാണ് അച്ചന്‍ സ്റ്റാന്‍ലി .രണ്ട് മക്കള്‍ക്കും റാങ്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും. ദേവികുളത്തിനുതന്ന അഭിമാനമായി മാറിയ റിയയെ ജനപ്രതിനിധികളടക്കം അഭിനന്ദനം അറിയിച്ചു.

Follow Us:
Download App:
  • android
  • ios