ആലുവ: ആലുവ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂർ കവലയിലെ സിഗ്നലിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന കാസർകോട് സ്വദേശി പ്രശാന്തിനെ കാർ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.  കണ്ടെയ്നർ ഡ്രൈവർ ഇറങ്ങിയോടി. സംഭവത്തിൽ പോലീസ് കേസെടുത്തു