കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്
കണ്ണൂർ: തലശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം. ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. മൊകേരി സ്വദേശി യശോദ(65) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവറും ലോറി ഡ്രൈവറും ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
