ഇടുക്കി: പൊന്‍മുടി  ഡാമിലേക്കുളള കെഎസ്ഇബി ലിമിറ്റഡ് വക റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്‍മുടി ഡാമിലേക്കുളള വാഹന ഗതാഗതം മൂന്ന് മാസത്തേക്ക് താല്ക്കാലികമായി നിയന്ത്രിക്കും. 

ഡാമിന്റെ വലതു കരയില്‍ ജോലികള്‍ നടക്കുമ്പോള്‍ വാഹനങ്ങള്‍ ഇടതുകരയിലുളള റോഡിലൂടെ പൊതുനിരത്തിലേക്ക് പ്രവേശിക്കേണ്ടതും ഇടതുകരയില്‍ ജോലികള്‍ നടക്കുമ്പോള്‍ ഡാമിനു മുകളിലൂടെ പൊതുനിരത്തിലേക്ക് പ്രവേശിക്കേണ്ടതുമാണ്.