റാന്നി ബ്ലോക്കുപടിയിലെ പച്ചക്കറിക്കടയിൽനിന്നും 20,000 രൂപയും സാധനങ്ങളും മോഷണം പോയി. കീക്കൊഴൂർ ചരളേൽ പുത്തൻവീട്ടിൽ റെജി ജോർജ് തോമസിന്റെ കടയിലാണ് മോഷണം നടന്നത്. 

പത്തനംതിട്ട: റാന്നി ബ്ലോക്കുപടിയിലെ പച്ചക്കറിക്കടയിൽനിന്നും 20,000 രൂപയും സാധനങ്ങളും മോഷണം പോയി. കീക്കൊഴൂർ ചരളേൽ പുത്തൻവീട്ടിൽ റെജി ജോർജ് തോമസിന്റെ കടയിലാണ് മോഷണം നടന്നത്. 

ബ്ലോക്കുപടി സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപമുള്ള കടയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഗ്രില്ലുകൊണ്ടുള്ള വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു

 വഞ്ചികയിലും മേശയിലും ഉണ്ടായിരുന്ന നാണയങ്ങളൊഴികെ എല്ലാം കൊണ്ടുപോയതായും ഉടമ പറഞ്ഞു. വഞ്ചികയിൽ സൂക്ഷിച്ച 20000 രൂപയക്കൊപ്പം പാക്കറ്റിലായിരുന്ന സൺ ഫ്‌ളവർ ഓയിൽ മുഴുവൻ മോഷ്ടിച്ചു. പാക്കറ്റുകളിലായി സൂക്ഷിച്ച മറ്റ് സാധനങ്ങളും കളവുപോയിട്ടുണ്ട്.പൊലീസെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.