രണ്ടു മാസം മുമ്പ് ക്ഷേത്രത്തിന്റെ വഞ്ചി കുത്തി തുറന്ന് 40000 രൂപ കവർന്നിരുന്നു.
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നൂറനാട് ആദിക്കാട്ടുകുളങ്ങര മുത്താരമ്മൻ കോവിൽ ക്ഷേത്രത്തിൽ കവർച്ച. ദേവിയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. വിഗ്രഹത്തിൽ ചാർത്തിയിരുന്ന ആടയാഭരണങ്ങളാണ് മോഷണം പോയത്. പുലർച്ചെ മേൽശാന്തി എത്തിയപ്പോഴാണ് ശ്രീകോവിൽ തുറന്ന നിലയിൽ കണ്ടത്. രണ്ടു മാസം മുമ്പ് ക്ഷേത്രത്തിന്റെ വഞ്ചി കുത്തി തുറന്ന് 40000 രൂപ കവർന്നിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് മോഷണം നടന്നിരിക്കുന്നത്. മേൽശാന്തി എത്തിയപ്പോൾ ശ്രീകോവിൽ തുറന്ന് കിടക്കുന്ന അവസ്ഥയിലായിരുന്നു. അപ്പോൾ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
