പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ പുതിയ ചെയർപേഴ്സണായി കോൺഗ്രസിലെ റോസ്‌ലിൻ സന്തോഷിനെ തെരഞ്ഞെടുത്തു. കോൺഗ്രസിലെ തന്നെ ഗീതാ സുരേഷ് രാജിവച്ചതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. നഗരസഭയിലെ  മുപ്പത്തി രണ്ട് അം​ഗ കൗൺസിലില്‍ നിന്നും ഇരുപത്തി രണ്ട് അംഗങ്ങളുടെ പിന്തുണയാണ് റോസ്‌ലിന് ലഭിച്ചത്. 

പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷം മൂന്നാമത്തെ ചേയർപേഴ്സണായാണ് റോസ്‌ലിൻ സന്തോഷ് ചുമതല ഏല്‍ക്കുന്നത്. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് എട്ട് വോട്ടാണ് ലഭിച്ചത്.