തിരുവനന്തപുരം:  മദ്യലഹരിയില്‍ പൊലീസ് സ്‌റ്റേഷനില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ പരാക്രമം. കഴിഞ്ഞ ദിവസം രാവിലെ 12 മണിയോടെയായിരുന്നു വെള്ളറട സ്‌റ്റേഷനിലായിരുന്നു സംഭവം അരങ്ങേറിയത്. വേങ്കോട് സ്വദേശിയായ മോഹനന്‍ (48) ണ് പരാക്രമം നടത്തിയത്. 

എസ് ഐ യേയും മറ്റു പോലീസുകാരേയും തെറി വിളിച്ചും കൊലവിളി മുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ ഒടുവില്‍ എന്റെ തിളക്കുന്ന ചോര കണ്ടോ എന്നാക്രോശിച്ചു കൊണ്ട് കൈയില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള ആയുധം കൊണ്ട്  കൈത്തണ്ട മുറിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

വെള്ളിയാഴ്ച  ബി ജെ പി നടത്തിയ പൗരത്വ ഭേദഗതിനിയമത്തെ അനുകൂലിച്ചു നടത്തിയ പ്രകടനത്തില്‍ ആക്രമാസക്തനാകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് അക്രമത്തിന് അവസരം നല്‍കാതെ തടഞ്ഞതാണ് ഇയാളെ പ്രകോപിതനാക്കിയത്. വെള്ളിയാഴ്ച പൊലിസിന് നേരേ ഇയാള്‍ കഴുത്തില്‍ ധരിച്ചിരുന്ന ചരട് മന്ത്രം ചൊല്ലി വലിച്ചെറിയുകയും ചെയ്തിരുന്നു. 

ഇതിന് പിന്നാലെയാണ് തന്റെ ഡയറി നഷ്ടപ്പെട്ടെന്നും അത് വീണ്ടെടുത്തു തരണം എന്നാവശ്യപ്പെട്ടാണ് ഇയാള്‍ സ്‌റ്റേഷനിലെത്തി പരാക്രമം കാണിച്ചത്. ഇയാൾക്ക് മനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.