ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്ക് പൊതിച്ചോറുമായി പോയ ഡിവൈഎഫ്ഐ ചെന്നിത്തല മേഖല കമ്മിറ്റിയുടെ  വാഹനം ആര്‍എസ്എസുകാര്‍ തല്ലിതകര്‍ത്തു. ഇന്ന് രാവിലെ ഒമ്പതിന് ചെറുകോൽ ആശ്രമത്തിന് സമീപത്താണ് ആക്രമണം.

ഡിവൈഎഫ്ഐ പ്രവർത്തകനും സിപിഐഎം ചെറുകോൽ ബ്രാഞ്ച് സെക്രട്ടറിയുമായ പൂങ്കാവനം സെബാസ്റ്റ്യൻ,  പ്രവർത്തകരായ അനീഷ്, കാരാവള്ളിൽ രാഹുൽ എന്നിവർക്കാണ് മർദ്ദനമേറ്റത്.  കാരാഴ്മ പ്രവീണിന്‍റെ നേതൃത്വത്തിലുള്ള അമ്പതോളംആര്‍എസ്എസ്  സംഘമാണ് ആക്രമിച്ചത്. 

 വിവിധ വീടുകളില്‍ നിന്നും ശേഖരിച്ച പൊതിച്ചോറുകള്‍ വാഹനത്തില്‍ കയറ്റുന്ന  ഇവരെ തടഞ്ഞുനിര്‍ത്തി പ്രവീണും സംഘവും പൊതിച്ചോറ് റോഡില്‍ വലിച്ചെറിയുകയായിരുന്നു.  തടയാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ  മര്‍ദ്ദിച്ചു. ആക്രമണത്തില്‍ കാറിന്‍റെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു.