ഗ്രൗണ്ട് ആർഎസ്എസിന് അനുവദിച്ചിട്ടില്ലെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി ചക്കിട്ടപാറ സ്പോർട്സ് അക്കാദമി കണ്‍വീനർക്ക് കത്തയച്ചത്. രാവിലെ സാധാരണ സമയത്തും വൈകുന്നേരം അഞ്ച് മണി മുതൽ 6.30 വരെ ഗ്രൗണ്ട് ഉപയോഗിക്കാമെന്നും കത്തിൽ പറയുന്നുണ്ട്

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ആർഎസ്എസിന് ഗ്രൗണ്ട് അനുവദിച്ചിട്ടില്ലെന്ന് അധികൃതർ. ആർഎസ്എസ് പരിപാടിക്ക് ഗ്രൗണ്ട് വിട്ട് നൽകിയതോടെ പരിശീലനം നടത്താനാകാതെ ബുദ്ധിമുട്ടുന്ന കായിക താരങ്ങളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിന് പിന്നാലെയാണ് ഗ്രൗണ്ട് ആർഎസ്എസിന് അനുവദിച്ചിട്ടില്ലെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി ചക്കിട്ടപാറ സ്പോർട്സ് അക്കാദമി കണ്‍വീനർക്ക് കത്തയച്ചത്. രാവിലെ സാധാരണ സമയത്തും വൈകുന്നേരം അഞ്ച് മണി മുതൽ 6.30 വരെ ഗ്രൗണ്ട് ഉപയോഗിക്കാമെന്നും കത്തിൽ പറയുന്നുണ്ട്.