കോഴിക്കോട്: ദേശീയപാതയില്‍ വടകര മടപ്പള്ളിയില്‍ കാറിനു പിന്നില്‍ ബസിടിച്ച് ഒരാള്‍ മരിച്ചു. തട്ടോളിക്കര യുപി സ്‌കൂള്‍ റിട്ടയേര്‍ഡ്അധ്യാപിക കണ്ണൂക്കര-ഒഞ്ചിയം റോഡില്‍ സായി ശ്രീയില്‍ പ്രസന്നയാണ് (58) മരിച്ചത്. ഇന്നലെ രാത്രിയായാരുന്നു അപകടം. കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മ ഭാര്‍ഗവിയെ കൂട്ടി ഇന്നോവ കാറില്‍ വീട്ടിലേക്കു വരികയായിരുന്നു ഇവര്‍. മടപ്പള്ളി കോളജ് ഭാഗത്തേക്കു തിരിയുന്നതിനിടയില്‍ പിന്നില്‍ നിന്നെത്തിയ ദീര്‍ഘദൂര സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

പരിക്കേറ്റ പ്രസന്നയെ ഉടന്‍ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ ഭാര്‍ഗവിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരേതനായ പ്രേംകുമാറാണ് പ്രസന്നയുടെ ഭര്‍ത്താവ്.ഡോ.സായി ലക്ഷ്മി മകളാണ്.