പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ മലകയറ്റത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ അന്തിക്കാട് സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. മുംബൈയിൽ നിന്നാണ് ദർശനത്തിന് വന്നത്. പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.