Asianet News MalayalamAsianet News Malayalam

വധഭീഷണി; ശബരിമല കയറാന്‍ ശ്രമിച്ച അമ്മിണി പൊലീസിനെ സമീപിച്ചു

ഡിസംബര്‍ 23ന് ശബരിമലയിലേക്ക് യാത്ര തിരിച്ചെങ്കിലും സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയും ആക്രമണവും കാരണം എരുമേലിയില്‍ യാത്ര അവസാനിപ്പിച്ച് തിരികെ പോരുകയായിരുന്നു

sabarimala issue; death threat against ammini
Author
Kalpetta, First Published Jan 3, 2019, 1:06 PM IST

കല്‍പ്പറ്റ: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കും വധഭീഷണിയുണ്ടെന്ന് ആദിവാസി വനിതാപ്രസ്ഥാനം പ്രസിഡന്റും ഊര് എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായ കെ അമ്മിണി. ഇക്കാരണത്താല്‍ തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് അമ്മിണി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

നവംബര്‍ 14ന് കോട്ടയത്ത് നടന്ന ജനാധിപത്യ അവകാശ കണ്‍വെന്‍ഷനിലാണ് മനിതി സംഘത്തോടൊപ്പം ശബരിമലയില്‍ പോകാന്‍ അമ്മിണി തീരുമാനിച്ചത്. ഡിസംബര്‍ 23ന് ശബരിമലയിലേക്ക് യാത്ര തിരിച്ചെങ്കിലും സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയും ആക്രമണവും കാരണം എരുമേലിയില്‍ യാത്ര അവസാനിപ്പിച്ച് തിരികെ പോരുകയായിരുന്നു. എന്നാല്‍ ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചെന്ന പേരില്‍ പലവിധത്തിലുള്ള ഉപദ്രവങ്ങളാണ് തനിക്കും കുടുംബത്തിനും നേരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. ർ

ഡിസംബര്‍ 31ന് അര്‍ധരാത്രി കളത്തുവയല്‍ അമ്പലക്കുന്നിലെ സഹോദരിയുടെ വീട് ആക്രമിക്കപ്പെട്ടു. ഇരുട്ടിന്റെ മറവില്‍ ഏതാനും പേര്‍ എത്തി കല്ലറിയുകയും തെറിവിളിക്കുകയുമായിരുന്നു. അന്ന് അമ്മിണിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെത്രേ. അക്രമികളിലും ഭീഷണിപ്പെടുത്തിയവരിലും തനിക്ക് അറിയാവുന്നവര്‍ ഉണ്ടൈന്നും അമ്മിണി പരാതിയില്‍ സൂചിപ്പിക്കുന്നു. 

Follow Us:
Download App:
  • android
  • ios