പത്തനംതിട്ട: നിലയ്ക്കലില്‍ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണു മരിച്ചു. ശബരിമല ദര്‍ശനത്തിന് എത്തിയ തൃശൂര്‍ വല്ലൂര്‍ സ്വദേശിയായ ഇ എ ബാലന്‍(71) ആണ് മരിച്ചത്. നിലയ്ക്കലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു. 

ഉടന്‍ തന്നെ നിലയ്ക്കല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തുടര്‍നടപടികള്‍ക്കായി പത്തനംതിട്ട ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.