ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ആനന്ദ് ഒഴുക്കിൽ പെട്ടത്

പമ്പ: ശബരിമല തീർത്ഥാടനത്തിനെത്തി പമ്പയിൽ കുളിക്കവെ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. പമ്പയാറ്റിൽ ത്രിവേണി പാലത്തിനു സമീപം കുളിക്കുകയായിരുന്ന ബാംഗ്ലൂർ സ്വദേശി ആനന്ദ് (36) എന്ന തീർത്ഥടകനാണ് ഒഴുക്കിൽപ്പെട്ടത്. ആനന്ദിനെ അഗ്നിശമനസേനയാണ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ആനന്ദ് ഒഴുക്കിൽ പെട്ടത്. മീറ്ററുകളോളം മുങ്ങിതാണ് ഒഴുകിവന്ന ആനന്ദ് സുരക്ഷയുടെ ഭാഗമായി നദിയിൽ അഗ്നിശമന സേന വലിച്ചു കെട്ടിയിരുന്ന കയറിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ മുങ്ങിപ്പോകുകയായിരുന്നു. മാസപൂജ സ്പെഷ്യൽ ഡ്യൂട്ടിക്ക് വന്ന അഗ്നിശമന സേനയിലെ ഫയർ &റെസ്ക്യൂ ഓഫീസർമാരായ ബിജു വി ആർ, രതീഷ് ബി, കണ്ണൻ എസ് എന്നിവർ ഇത് കാണുകയും, നല്ല ഒഴുക്കുള്ള വെള്ളത്തിലേക്ക് ഇറങ്ങി സാഹസികമായി നീന്തിച്ചെന്ന് രക്ഷിക്കുകയുമായിരുന്നു.

കോമറിൻ മേഖലയിൽ കേരള-തമിഴ്നാടിന് മുകളിലായി 1.5 കിമീ ഉയരെ ന്യുനമർദ്ദ പാത്തി; അതിശക്ത മഴ സാധ്യത 4 ജില്ലകളിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം