പത്തനംതിട്ട കോന്നി കൈതക്കര സ്വദേശി മഹേഷ് (26) ആണ് മരിച്ചത് പരിക്കേറ്റ മൂന്ന് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ട: കോന്നിയിൽ ശബരിമല തീ‍ര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. കോന്നിക്കടുത്ത് മാരൂ‍ര്‍പാലത്തായിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു.

പത്തനംതിട്ട കോന്നി കൈതക്കര സ്വദേശി മഹേഷ് (26) ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.