Asianet News MalayalamAsianet News Malayalam

മേടമാസ പൂജക്കായി ശബരിമല നട തുറക്കും, വിപുലമായ യാത്രാ സൗകര്യം ഉറപ്പാക്കി കെഎസ്ആ‌ർടിസി

10/04/2024 മുതൽ കെ എസ് ആർ ടി സി യുടെ വിവിധ യൂണിറ്റുകളിൽ നിന്നും സർവീസുകൾ  ക്രമീകരിച്ചിട്ടുണ്ട്

Sabarimala will be opened for Medamasa Puja and Vishu KSRTC ensured wide travel facility
Author
First Published Apr 7, 2024, 10:25 PM IST

തിരുവനന്തപുരം: ശബരിമല മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ഈ മാസം 10 ന് ശബരിമല നട തുറക്കും. 10 ന് വൈകിട്ട് തുറക്കുന്ന ശബരിമല 18 ന് രാത്രി പൂജക്ക് ശേഷമാകും അടക്കുക. ഇതുമായി ബന്ധപ്പെട്ട് വിപുലമായ യാത്രാ സൗകര്യമൊരുക്കുമെന്ന് കെഎസ്ആ‌ർടിസി അറിയിച്ചു. 

അറിയിപ്പ് ഇപ്രകാരം

10/04/2024 മുതൽ കെ എസ് ആർ ടി സി യുടെ വിവിധ യൂണിറ്റുകളിൽ നിന്നും സർവീസുകൾ  ക്രമീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം,ചെങ്ങന്നൂർ, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ  എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. 
ട്രയിൻ മാർഗ്ഗം ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയവും ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും തിരക്കനുസ്സരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്.
നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെക്രമീകരിച്ചിട്ടുണ്ട്. 
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച്  ബസുകളുടെ മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.
അഭൂതപൂർവ്വമായ തിരക്കനുഭവപെടുന്ന ദിവസങ്ങളിൽ അടുത്ത യൂണിറ്റുകളിൽ
നന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 
കെ എസ് ആർടി സി പമ്പ
Phone:0473-5203445
ചെങ്ങന്നൂർ
Phone:0479-2452352
പത്തനംത്തിട്ട
Phone:0468-2222366
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 9497705222
ബന്ധപ്പെടാവുന്നതാണ്.

37 കല്യാണം, 571 ചോറൂണ്; അവധിക്കാലത്തെ ആദ്യ ഞായറാഴ്ച ഗുരുവായൂരിലെ വരുമാനം അമ്പരപ്പിക്കും, ഉച്ചവരെ മുക്കാൽ കോടി!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios