Asianet News MalayalamAsianet News Malayalam

കശ്മീരി കുങ്കുമപ്പൂവെന്ന് സംശയിക്കുന്ന വസ്തുവുമായി കാസർകോട് സ്വദേശി പിടിയിൽ

കുങ്കുമ പൂവാണെങ്കിൽ അന്താരാഷ്ട വിപണിയിൽ അരക്കോടിയിലധികം രൂപ വില വരും. പിടികൂടിയ വസ്തു ഔദ്യോഗിക സ്ഥിരീകരണത്തിനു സ്‌പൈസസ് ബോർഡിന്‍റെ ലാബിലേക്ക് അയച്ചു

saffron powder caught from nedumbasseri airport
Author
Kochi, First Published May 2, 2019, 8:52 AM IST

കൊച്ചി: കശ്മീരി കുങ്കുമപൂവ് എന്ന് സംശയിക്കുന്ന വസ്തുവുമായി  കാസർകോട് സ്വദേശി പിടിയിൽ. എട്ട് കിലോഗ്രാം വസ്തു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. സ്‌പെയ്സ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് കടത്താൻ ശ്രമിക്കവെയാണ് കാസർകോട് സ്വദേശിയായ മുഹമ്മദ്‌ യാസർ അറാഫത് പിടിയിലായത്.

ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. കുങ്കുമ പൂവ് ആണെങ്കിൽ അന്താരാഷ്ട വിപണിയിൽ അരക്കോടിയിലധികം രൂപ വില വരും. പിടികൂടിയ വസ്തു ഔദ്യോഗിക സ്ഥിരീകരണത്തിനു സ്‌പൈസസ് ബോർഡിന്‍റെ ലാബിലേക്ക് അയച്ചു. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് യാസർ അറാഫത്തിനെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios