തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കണ്ടക്ടർ ആത്മഹത്യക്കു ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ വിനോദ് കുമാറാണ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വിനോദ് കുമാറിന്റെ നില ഗുരുതരമല്ല. 

ഈ മാസം ഇതു വരെ പകുതി ശമ്പളം മാത്രമാണ് കെഎസ്ആര്‍ടിസി ജീവനക്കാർക്ക് കിട്ടിയത്. സർക്കാർ സഹായം കിട്ടിയില്ലെങ്കിൽ ശമ്പള കുടിശ്ശിക വിതരണം ഈ മാസം അവസാന ആഴ്ച വരെ നീണ്ടു പോയേക്കും.