തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി 2019-ൽ നടത്തിയ അന്താരാഷ്ട്ര നാടകോത്സവത്തിന്‍റെ ഭാഗമായുള്ള മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ രംഗത്തെ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ പ്രിയ ഇളവള്ളി മഠം നേടി. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ പി മോഹനൻ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, പ്രൊഫ. ജോർജ് എസ് പോൾ എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.

പത്രമാധ്യമരംഗത്ത് നിന്ന് 'ദ ഹിന്ദു'വിനാണ് പുരസ്കാരം. അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായരാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.