ദിവസങ്ങൾക്ക് മുമ്പ് തളിക്കുളം, നാട്ടിക, ചാവക്കാട് എന്നിവിടങ്ങളിലും ചാളക്കൂട്ടം കരയ്ക്കെത്തിയിരുന്നു

തൃശൂര്‍: വാടാനപ്പള്ളി ഗണേശമംഗലത്ത് ചാളക്കൂട്ടം കരയ്ക്കെത്തിയത് അപൂര്‍വ്വ കാഴ്ചയായി. ഇന്ന് രാവിലെ മുതൽ ഇടശ്ശേരി മുതൽ എങ്ങണ്ടിയൂർ വരെയുള്ള ബീച്ചിലെ വിവിധ ഭാഗങ്ങളിലാണ് ചാളക്കൂട്ടം കരയ്ക്കെത്തിയത്. തൃശൂര്‍ ജില്ലയില്‍ ഇടയ്ക്കിടെ പല ഭാഗങ്ങളിലായി മീൻ കയറുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തളിക്കുളം, നാട്ടിക, ചാവക്കാട് എന്നിവിടങ്ങളിലും ചാളക്കൂട്ടം കരയ്ക്കെത്തിയിരുന്നു. നാട്ടുകാര്‍ എന്തായാലും ഉച്ച വരെയുള്ള സമയത്ത് ചാള വാരിക്കൂട്ടുകയായിരുന്നു. 

YouTube video player

ഭക്ഷണം വാങ്ങാൻ ഇറങ്ങി, ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം; കണ്ണൂരിൽ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്

പുറമെ നോക്കിയാൽ കോൺഫ്ലേക്സ്, അകത്ത് അതാ മറ്റൊരു പായ്ക്കറ്റ്; ഫ്രം ബാങ്കോക്, എത്തിച്ചത് ഹൈഡ്രോപോണിക് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം