നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് സാമ​ഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് സിഐടിയുക്കാർ ഭീഷണിപ്പെടുത്തിയത്.

മലപ്പുറം: മലപ്പുറം എടപ്പാളിൽ ആക്രമിക്കാൻ പിന്തുടർന്ന സിഐടിയുക്കാരെ കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് പരിക്കേറ്റു. ഇരുകാലുകളും ഒടിഞ്ഞ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് സാമ​ഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് സിഐടിയുക്കാർ ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ആ സമയത്ത് അവിടെ തൊഴിലാളികൾ ഉണ്ടായിരുന്നില്ല. ആ സമയത്താണ് ലോഡ് വന്നത്.

അപ്പോൾ മറ്റ് ജോലിക്കാർ ലോഡ് ഇറക്കി. ഇതേ തുടർന്ന് വിവരമറിഞ്ഞെത്തിയ സിഐടിയു പ്രവർത്തകർ ഇവരോട് ആക്രോശിക്കുകയും ഇവരെ അക്രമിക്കാൻ തുനിയുകയുമായിരുന്നു. പെട്ടെന്ന് ഭയന്നോടിയ ഫയാസ് ഷാജഹാൻ തൊട്ടടുത്ത് ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറുകയും അവിടെ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. വീഴ്ചയിൽ ഫയാസിന്റെ 2 കാലുകളും ഒടിഞ്ഞു. ഫയാസിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.