Asianet News MalayalamAsianet News Malayalam

നിർബന്ധിച്ചു മദ്യം നൽകിയെന്നു പരാതി; സ്കൂൾ കുട്ടിയെ അബോധാവസ്ഥയില്‍ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു

വിദ്യാർഥിയെ കാണാതായതിനെ തുടർന്ന് മാതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് പ്രതിയുടെ വീട്ടിലെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ രാത്രി ഏഴോടെ കണ്ടെത്തിയത്

school boy was admitted to medical college due to drinking alcohol
Author
Vallikunnam, First Published Jan 18, 2020, 9:38 PM IST

വള്ളികുന്നം: സ്കൂൾ വിദ്യാർഥിക്ക് നിർബന്ധിച്ചു മദ്യം നൽകിയെന്നു പരാതി. അബോധാവസ്ഥയിലായ വിദ്യാർഥിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളികുന്നം തെക്കേമുറി ഷെമീർ മൻസിൽ ഷെമീർ (28) സംഭവത്തിൽ വള്ളിക്കുന്നം പൊലിസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വിദ്യാർഥിയെ കാണാതായതിനെ തുടർന്ന് മാതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് പ്രതിയുടെ വീട്ടിലെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ രാത്രി ഏഴോടെ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ വിദ്യാർത്ഥിയെ കായംകുളം ഗവ.ആശുപത്രിയിലേക്കു മാറ്റി. ബോധം തെളിയാഞ്ഞതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ഇലിപ്പക്കുളം കെ കെ എം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിയെ ആണ് മദ്യം കുടിപ്പിച്ചതെന്നു പറയുന്നു. ചൂനാട് വാടകയ്ക്ക് താമസിക്കുന്നയാളാണ് പ്രതി.

Follow Us:
Download App:
  • android
  • ios