ഉദയംപേരൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. 100 വർഷം പഴക്കമുള്ള കണ്ടനാട് ജെബി സ്കൂളിന്റെ കെട്ടിടമാണ് തകർന്നു വീണത്.

എറണാകുളം: ഉദയംപേരൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. 100 വർഷം പഴക്കമുള്ള കണ്ടനാട് ജെബി സ്കൂളിന്റെ കെട്ടിടമാണ് തകർന്നു വീണത്. ഇവിടെ 3 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുമുണ്ട്. കുട്ടികളെത്തുന്നതിന് മുമ്പുള്ള അപകടമായതിനാൽ വൻദുരന്തമാണ് ഒഴിവായത്. കെട്ടിടം തകർന്നുകിടക്കുന്ന ദൃശ്യങ്ങൾ പേടിപ്പിക്കുന്നവയാണ്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാകെ നിലംപൊത്തിയിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം കുട്ടികൾ ഇവിടെ പഠിക്കുന്നില്ല. തൊട്ടടുത്ത കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റിയിരിക്കുകയാണ്. പകരം ഇവിടെ 3 കുട്ടികൾ മാത്രമുള്ള അം​ഗൻവാടി പ്രവർത്തിക്കുന്നുണ്ട്. അം​ഗൻവാടിയുടെ മേൽക്കൂര ഉൾപ്പെടെയാണ് ഇപ്പോൾ നിലംപൊത്തിയിരിക്കുന്നത്. ഒൻപതരയോടെയാണ് സംഭവം നടന്നത്. കുട്ടികൾ എത്തുന്നത് 10 മണിയോടെയാണ് അതുകൊണ്ട് തന്നെ വൻ ദുരന്തമാണ് ഒഴിവായത്. മറ്റൊരു കാര്യം സ്കൂൾ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാനിരിക്കുന്നത് ഈ കെട്ടിടത്തിലാണ്.