നിലമ്പൂർ ഫയർഫോഴ്സ് എത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.

‌മലപ്പുറം: മലപ്പുറം നിലമ്പൂരിൽ സ്കൂൾ ബസിന് തീപിടിച്ചു. ഇലക്ട്രിക് വെൽഡിം​ഗ് വർക്കിനിടെയാണ് തീപിടുത്തമുണ്ടായത്. തീ പടരുന്നത് കണ്ട് ബസ്സിനകത്ത് ഇരിക്കുകയായിരുന്ന ഡ്രൈവർ പുറത്തേക്കിറങ്ങി ഓടി രക്ഷപെട്ടു. തീപിടിച്ച സമയം ബസിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. നിലമ്പൂർ ഫയർഫോഴ്സ് എത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Nehru Trophy Boat Race | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്