എട്ട് വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എട്ട് പോക്സോ കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ. തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട് വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എട്ട് പോക്സോ കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടികൾ സ്കൂൾ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രതികൾ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. കുട്ടികൾ നൽകിയ വിവരം സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കവേ കെഎസ്ആർടിസി സ്വിഫ്റ്റ് ഇടിച്ചു, 2 സ്ത്രീകൾക്ക് ദാരുണാന്ത്യം

YouTube video player